അബുദാബി : യുഎഇയിലുടനീളം പാസഞ്ചർ ട്രെയിനിന്റെ യാത്രാ സമയം പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ. മണിക്കൂറിൽ 200 കി.മീ. വേഗത്തിൽ ഓടുന്ന ട്രെയിനിൽ അബുദാബിയിൽനിന്ന് ദുബായിലേക്ക് 57 മിനിറ്റിനകം എത്താം. നിലവിൽ കാറിൽ രണ്ടു മണിക്കൂറോളം എടുത്തിരുന്ന യാത്രാ സമയം പകുതിയായി കുറയും. അബുദാബി-റുവൈസ് യാത്രയ്ക്ക് 70 മിനിറ്റും അബുദാബി-ഫുജൈറ യാത്രയ്ക്ക് 105 മിനിറ്റും മതി. തലസ്ഥാന നഗരിയിൽനിന്ന് 3 പ്രധാന റൂട്ടുകളിലേക്കെടുക്കുന്ന സമയം പ്രഖ്യാപിച്ചെങ്കിലും യാത്രാ തീയതി വെളിപ്പെടുത്തിയിട്ടില്ല. പാസഞ്ചർ സേവനം ഉടൻ ഉണ്ടാകുമെന്ന സൂചനയാണ് സമയ പ്രഖ്യാപനത്തിലൂടെ നൽകുന്നത് .
റുവൈസ്, അൽ മിർഫ, ഷാർജ, അൽ ദൈദ്, അബുദാബി, ദുബായ് എന്നിവയുൾപ്പെടെ അൽ സില മുതൽ ഫുജൈറ വരെ വ്യാപിച്ചുകിടക്കുന്ന 11 നഗരങ്ങളെയും പ്രദേശങ്ങളെയും ഹൈടെക് പാസഞ്ചർ റെയിൽ സർവീസ് ബന്ധിപ്പിക്കും.
യുഎഇയ്ക്ക് പുതിയ ഗതാഗത ശീലം പരിചയപ്പെടുത്തുന്ന ഇത്തിഹാദ് റെയിലിൽ ഗതാഗതക്കുരുക്കിൽപെടാതെ മിനിറ്റുകൾക്കകം ലക്ഷ്യത്തിലെത്താം.അബുദാബിയിൽനി
ഫുജൈറയിലെ സകംകമിലാകും ആദ്യ സ്റ്റേഷൻ. രണ്ടാമത്തേത് മുസഫ ഡെൽമ മാളിന് എതിർവശത്തും മൂന്നാമത്തേത് ഷാർജ യൂണിവേഴ്സിറ്റി സിറ്റിയിലുമായിരിക്കും.
ജനുവരിയിൽ പരീക്ഷണാർഥം അബുദാബിയിൽനിന്ന് അൽദന്നയിലേക്ക് പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിച്ചിരുന്നു. പൂർണ തോതിൽ പ്രവർത്തനം തുടങ്ങിയാൽ വർഷത്തിൽ 3.65 കോടി യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.
അടിമുടി ഹൈടെക്